Breaking

Saturday, February 15, 2020

വിതയ്‌ക്കും മുമ്പേ കണ്ണീർപ്പാടം; ട്രാക്ടറിനടിയില്‍ ചെളിയില്‍ പുതഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് പാടത്ത് കൃഷിയിറക്കുന്നതിനുള്ള പണികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തി രണ്ട് പേരുടെ മരണം. ട്രാക്ടറിനടിയിൽ ചെളിയിൽ പുതഞ്ഞ് ട്രാക്ടർ തൊഴിലാളികളായ അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ പുത്തൻകരിയിൽ ശശി (മോനി-56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനു (മണിക്കുട്ടൻ-38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പന്പിങ് ആരംഭിക്കാനിരിക്കുന്ന പാടത്ത് വെള്ളിയാഴ്ച നാല് ട്രാക്ടറുകളാണ് പ്രവർത്തിച്ചിരുന്നതെന്ന് കൃഷിക്ക് നേതൃത്വം നൽകിയ റോജേഷ് തോമസ് പറയുന്നു. ''വൈകീട്ട് ആറ് മണിയോടെ പണിക്കാർ ജോലി കഴിഞ്ഞ് പോകാനിരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉൾപ്രദേശമായതിനാൽ മറ്റാർക്കും അത്ര പെട്ടെന്ന് വരാൻപറ്റുമായിരുന്നില്ല. അതിനാൽ മറ്റ് ട്രാക്ടറുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളവും ചെളിയുമായിരുന്നതിനാൽ അത്ര പെട്ടെന്ന് അവർക്കും ട്രാക്ടർ ഉയർത്താൻ കഴിഞ്ഞില്ല” റോജേഷ് പറഞ്ഞു. ഒരു വർഷം മുന്പാണ് ഈ ഭാഗത്ത് തരിശായി കിടക്കുന്ന 50 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനായി മൂവാറ്റുപുഴ സ്വദേശിയായ റോജേഷ് എത്തിയത്. ഇതിനായി സ്ഥലഉടമകളെ കണ്ട് സമ്മതം വാങ്ങി. പാടം ഉഴുതുമറിച്ച് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുന്പ് വെള്ളം പന്പ് ചെയ്യാനിരുന്നതാണ്. എങ്കിലും ചിലർ തടസ്സമുന്നയിച്ചു. വെള്ളിയാഴ്ച പനച്ചിക്കാട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് ശനിയാഴ്ച പന്പിങ് ആരംഭിക്കാനിരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ, പോലീസ് മേധാവി എന്നിവരുടെ സഹായവും ഉറപ്പാക്കിയിരുന്നു. ആദ്യമായാണ് ഇവിടെ പാടശേഖരസമിതിക്കാർ കൃഷിയിറക്കാൻ തയാറെടുപ്പുകൾ നടത്തിയത്. 35 വർഷത്തിന് ശേഷം തരിശായി കിടന്ന പാടത്ത് കൃഷിയിറക്കുന്ന സന്തോഷത്തിലായിരുന്നു നാട്ടുകാരും. Content Highlights: Two people died in a tractor accident


from mathrubhumi.latestnews.rssfeed https://ift.tt/2uB0fuV
via IFTTT