Breaking

Sunday, February 16, 2020

യുദ്ധവിമാനം തകര്‍ന്നതിന് പിന്നാലെ സൗദി യെമനില്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ മരിച്ചു

സന: സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേന യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികൾ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. സൗദി ആക്രമണത്തിൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎൻ അധികൃതർ പറഞ്ഞു. 12 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച അൽ ജ്വാഫ് പ്രവിശ്യയിൽ സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂതികൾ വെടിവെച്ചിട്ടത്. ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കപ്പെടാനാവില്ലെന്ന് യുഎൻ അറിയിച്ചു. Content Highlights:Yemen airstrikes kill 31 civilians after Saudi jet crash


from mathrubhumi.latestnews.rssfeed https://ift.tt/2SIJmGA
via IFTTT