Breaking

Thursday, February 13, 2020

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 പേര്‍ മരിച്ചു

ആഗ്ര: ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേയിൽ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് 40 ഓളം യാത്രികരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖൻഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. എക്സ്പ്രസ്വേയിൽ പൊട്ടിയ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ട്രക്കിന് പിന്നിൽ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തിനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരേയും ബസിൽ നിന്ന് പുറത്തേക്കെത്തിച്ചത്. പരിക്കേറ്റവരേയും മരിച്ചവരേയും യുപി റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലേക്ക് മാറ്റി. Content Highlights:16 killed in Agra-Lucknow Expressway accident


from mathrubhumi.latestnews.rssfeed https://ift.tt/2SnvMtm
via IFTTT