Breaking

Tuesday, June 25, 2019

സ്ത്രീകൾ സഞ്ചരിച്ച കാറിൽ കയറി അപമര്യാദയായി പെരുമാറിയ എ.എസ്.ഐ. അറസ്റ്റിൽ

കല്ലമ്പലം: സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തിൽ സുഗുണൻ(53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. സുഗുണൻ പോലീസ് യൂണിഫോമിൽ വർക്കല എത്തുകയും അവിടെനിന്ന് കല്ലമ്പലത്തേക്കു വന്ന കാർ കൈകാണിച്ചു നിർത്തി കയറുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിനാൽ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് കാർ ഒതുക്കിയതാണെന്നും പറയപ്പെടുന്നു. തുടർന്ന് കാറിൽ കയറിയ സുഗുണൻ കാർ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയുമായിരുന്നു. ആദ്യം പ്രതികരിക്കാതിരുന്ന സ്ത്രീകൾ സുഗുണൻ വാഹനത്തിൽനിന്നും ഇറങ്ങിയ ശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പോലീസിന്റെ നിർദേശപ്രകാരം കല്ലമ്പലം പോലീസിൽ സ്ത്രീകൾ പരാതി നൽകി. തുടർന്ന് ഇവരുടെ മൊഴിവാങ്ങി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സുഗുണനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. Content Highlights:ASI arrested, misbehaving on car with ladies


from mathrubhumi.latestnews.rssfeed http://bit.ly/2xdYpxK
via IFTTT