Breaking

Saturday, June 29, 2019

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ മറികടന്ന് ചിലി സെമിയില്‍

സാവോ പോളോ: പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട രണ്ടാം ക്വാർട്ടർ ഫൈനലിൽ കൊളംബിയയെ മറികടന്ന് നിലവിലെ ജേതാക്കളായ ചിലി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ചിലിയുടെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോൾ കൊളംബിയയുടെ വില്ലിയം ടെസില്ലോയ്ക്ക് പിഴച്ചു. ചിലിക്കായി അഞ്ചാമത്തെ കിക്കെടുത്ത അലക്സിസ് സാഞ്ചെസ് അവരെ സെമിയിലെത്തിക്കുകയായിരുന്നു. നാളെ നടക്കുന്ന യുറഗ്വായ് - പെറു ക്വാർട്ടർ വിജയികളുമായി ചിലി ഫൈനൽ ടിക്കറ്റിനായി ഏറ്റുമുട്ടും. നേരത്തെ രണ്ടു തവണ മത്സരത്തിൽ മുന്നിലെത്തിയെന്ന തോന്നലുണർത്തിയിരുന്നു ചിലി. എന്നാൽ വാറും കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയും അവർക്ക് വില്ലനാകുകയായിരുന്നു. 12-ാം മിനിറ്റിൽ ചിലി താരം ചാൾസ് പഅരാംഗ്വിസിന്റെ ഗോളെന്നുറച്ച ഒരു ഹെഡർ ഒസ്പിന തടഞ്ഞു. അഞ്ചു മിനിറ്റിന് ശേഷം അരാംഗ്വിസ് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധിച്ച റഫറി സാഞ്ചെസ് ഓഫ്സൈഡ് പൊസിഷനിലാണെന്ന കാരണം പറഞ്ഞ് ഗോൾ നിഷേധിച്ചു. 71-ാം മിനിറ്റിൽ ആർതുറോ വിദാലിന്റെ ഗോളും വാർ പരിശോധനയെ തുടർന്ന് ചിലിക്ക് നഷ്ടമായി. പിന്നീടാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. കോപ്പയിലെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയിക്കാൻ ചിലിക്കായി. Content Highlights:Chile beat Colombia Sanchez sends defending champions through


from mathrubhumi.latestnews.rssfeed https://ift.tt/2JerZIT
via IFTTT