ബർമിങാം: ലോകകപ്പിൽ ഇന്ത്യക്ക് എതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ജയിച്ചാൽ ലോകകപ്പിന്റെ സെമി ഫൈനൽ കവാടങ്ങൾ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യൻ നായകൻ വിരാട് കോലിക്ക് കൂട്ടിനുണ്ട്. മറുവശത്ത് അപ്രതീക്ഷിതമായ ചില തോൽവികളിൽ ഉലഞ്ഞ ഇംഗ്ലീഷ് നായകൻ ഒയിൻ മോർഗൻ ഇപ്പോഴും ദുഃസ്വപ്നങ്ങളിലാണ്. ഈ കളിയും തോറ്റാൽ ഇംഗ്ലണ്ട് ഒരുപക്ഷേ ലോകകപ്പിൽനിന്നുതന്നെ പുറത്തായേക്കാം. ആറുകളിയിൽനിന്ന് 11 പോയന്റുള്ള ഇന്ത്യ അപരാജിതരായി എത്തുമ്പോൾ ഏഴുകളിയിൽനിന്ന് എട്ടുപോയന്റുമാത്രമാണ് ഇംഗ്ലീഷ് സമ്പാദ്യം. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം Content Highlights:india vs england, ICC Cricket World Cup 2019
from mathrubhumi.latestnews.rssfeed https://ift.tt/2ZZsaOS
via
IFTTT