Breaking

Wednesday, June 26, 2019

ശബരിമല: പ്രേമചന്ദ്രന്റെ സ്വകാര്യബിൽ ചർച്ചയ്ക്കെടുക്കില്ല

ശബരിമല സംബന്ധിച്ച് ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ ബിൽ ഈ ലോക്സഭാ സമ്മേളനത്തിൽ ചർച്ചക്കെടുക്കില്ല. ഈ സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കാനുള്ള സ്വകാര്യബില്ലുകൾ നിശ്ചയിക്കാനായി ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ ശബരിമല ബില്ലിന് സ്ഥാനം ലഭിച്ചില്ല. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ വീണ്ടും നറുക്കെടുപ്പിനിടും. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മൂന്നുബില്ലുകൾ മാത്രമാണു സഭ ചർച്ചയ്ക്കെടുക്കുക. പ്രേമചന്ദ്രന്റെ ബിൽ ഉൾപ്പെടെ 32 സ്വകാര്യ ബില്ലുകൾ ചൊവ്വാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് നറുക്കിട്ടു. എന്നാൽ, പ്രേമചന്ദ്രന്റെ ബിൽ പതിനൊന്നാമതായാണു തിരഞ്ഞെടുത്തത്. പ്രേമചന്ദ്രന്റെ മറ്റൊരു ബില്ലായ തൊഴിലുറപ്പ് ബിൽ നാലാമതും എത്തി. ശബരിമലയിൽ യുവതീപ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കുമുമ്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥചെയ്യുന്ന 'ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ (സ്പെഷ്യൽ പ്രൊവിഷൻ) ബിൽ 2019' ഈമാസം 21-നാണു ലോക്സഭയിൽ അവതരിപ്പിച്ചത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞവർഷം സെപ്റ്റംബർ 28-നു സുപ്രീംകോടതി നൽകിയ ഉത്തരവു മറികടക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. കോടതിവിധി നിലവിലുള്ളതിനാൽ പാർലമെന്റിനു നിയമനിർമാണം സാധിക്കുമോ എന്നു ലോക്സഭാ സെക്രട്ടറി ജനറൽ ആരാഞ്ഞതിനെത്തുടർന്നു നിയമമന്ത്രാലയം പരിശോധിച്ചതിനു ശേഷമാണ് ബില്ലിനു അവതരണാനുമതി നൽകിയത്. ബിൽ നിലനിൽക്കും “ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും നറുക്കിടും. ലോക്സഭയിൽ അവതരിപ്പിച്ചതായതിനാൽ ബിൽ എക്കാലത്തും നിലനിൽക്കും” -എൻ.കെ. പ്രേമചന്ദ്രൻ Content highlights:Sabarimala, N.K Premachandran


from mathrubhumi.latestnews.rssfeed https://ift.tt/2NfCEbH
via IFTTT