തിരുവനന്തപുരം: വാണിജ്യ സർട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി സാക്ഷ്യപ്പെടുത്തൽ ഇനിമുതൽ നോർക്ക റൂട്ട്സ് മുഖേന. ജൂലായ് ഒന്നു മുതലാണ് ഈ സംവിധാനം. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ മുഖാന്തരം ഇത് ചെയ്യാം. ചേമ്പർ ഓഫ് കൊമേഴ്സും സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ. എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. പവർ ഓഫ് അറ്റോണി, ട്രഡ് മാർക്ക്, ബിസിനസ് ലൈസൻസുകൾ തുടങ്ങിയ വിവിധ വാണിജ്യ സർട്ടിഫിക്കറ്റുകളാണ് നോർക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. ഫോൺ: 1800 4253939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന്), 0471-2770557. Content Highlights:uae embassy attestation-norka roots
from mathrubhumi.latestnews.rssfeed https://ift.tt/2FHQu0l
via
IFTTT