മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 121 പോയന്റ് നേട്ടത്തിൽ 38713ലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 11881ലുമെത്തി. ബിഎസ്ഇയിലെ 685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 238 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, പൊതുമേഖല ബാങ്കുകൾ, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. ടാറ്റമോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എൻടിപിസി, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിൻഡാൽകോ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2FAQ37E
via
IFTTT