Breaking

Sunday, June 30, 2019

രാജ്കുമാർ ഉരുട്ടലിന് വിധേയനായെന്ന സൂചന നൽകി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പീരുമേട്: കസ്റ്റഡി മർദ്ദനത്തിൽ മരിച്ച രാജ്കുമാർഉരുട്ടലിന് വിധേയനായെന്ന വ്യക്തമായ സൂചനകൾ നൽകിപോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. തുടയിലും കാൽവെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പീരുമേട്ടിൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ശരീരത്തിൽ നിന്ന് 22 മുറിവുകളാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ കണ്ടെത്തിയത്. 22 പരിക്കുകളിൽ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതൽ കാൽപാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. വിരലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉരുട്ടൽ അല്ലെങ്കിൽ ക്രൂരമായ മർദ്ദനം ആണെന്നാണ്. തുടയുടെ പുറം ഭാഗത്താണ് ചതവുകളുള്ളത്. ഏഴോളം തവുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുന്നത്. നാല് വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവൻനൽകാൻ ഡോക്ടർമാർ ശ്രമിച്ചതാവാം വാരിയൽ പൊട്ടാൻ കാരണമെന്ന്റിപ്പോർട്ടിൽ പറയന്നു. മരണകാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മർദ്ദനമുറ സാധ്യതയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ശരിയായ ആഹാരം ലഭിക്കാതെ മർദ്ദനം ഏറ്റത്ന്യൂമോണിയയിലേക്ക് നയിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നുണ്ട്. മർദ്ദനം ഏറ്റത് കൈകൊണ്ടല്ല പകരം മൂർച്ചയില്ലാത്ത ആയുധം കൊണ്ടുള്ള മർദ്ദനമാണുള്ളത്.അരയ്ക്ക് കീഴ്പോട്ടുള്ള ചതവുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതലായും കാണുന്നത്. നാട്ടുകാർ മർദ്ദിച്ചതായിരുന്നെങ്കിൽ അരയ്ക്ക് മുകളിലാണ് പരിക്കുകൾ ഉണ്ടാവാൻസാധ്യതയെന്നും വിദഗ്ധർ പറയുന്നു. ഇതെല്ലാംഉരുട്ടലിലേക്കാണ് വിരൽ ചൂണ്ടുന്നത്. content highlights: Rajkumar custodial death, chance for police torture


from mathrubhumi.latestnews.rssfeed https://ift.tt/2NiEKaC
via IFTTT