തൃശ്ശൂർ: ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കൽ ബാബുവിന്റെ മകൻ ബിനോയ് (ചാക്കപ്പൻ-24) ആണ് കൊല്ലപ്പെട്ടത്. പ്ലംബിങ് തൊഴിലാളിയായ ഇയാൾ അനേകം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വെളിയന്നൂർ അന്തിക്കാടൻ വീട്ടിൽ വിവേകിനെ (22) അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ബൈക്കിൽ കൂട്ടുകാരനൊപ്പം ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബാറിന് മുന്നിലെത്തിയ ബിനോയിയും അവിടെയുണ്ടായിരുന്ന വിവേകും ഏറ്റുമുട്ടുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും തമ്മിൽത്തല്ലി. പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ബിനോയ് വിവേകിനെ തുറിച്ചുനോക്കിയെന്നു പറഞ്ഞ് തുടങ്ങിയ അടിയാണ് കൊലപാതകത്തിലെത്തിയത്. അരിച്ചാക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് വിവേക് ബിനോയിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിവലിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനോയിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പരേതയായ ജെസിയാണ് ബിനോയിയുടെ അമ്മ. സഹോദരൻ: ബിജോയ്. ശവസംസ്കാരം ചൊവ്വാഴ്ച ചേർപ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. കത്തിക്കുത്തിൽ പരിക്ക് വ്യാഴാഴ്ച മറ്റൊരു സംഘം ഗുണ്ടാപ്പിരിവ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും എത്തിയിരുന്നു.ഗുരുതരപരിക്കേറ്റ കിഴക്കേക്കോട്ട സ്വദേശി സച്ചിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലാളുകളുടെ പേരിൽ പോലീസ് കേസെടുത്തു. Content Highlights:thrissur gunda rivalry, goon attack, one died, binoy death case
from mathrubhumi.latestnews.rssfeed http://bit.ly/2ZNu2Kv
via
IFTTT