Breaking

Sunday, June 30, 2019

കേരളത്തിന്റെ വായ്പയിൽ കേന്ദ്രം 2000 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേരളം വായ്പയെടുക്കുന്നത് കേന്ദ്രം വെട്ടിക്കുറച്ചു. ഈ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ 6000 കോടി അർഹതയുണ്ടായിരുന്നത് നാലായിരം കോടിയായാണ് കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും. ഓരോപാദത്തിലും 6000 കോടിരൂപ വീതമായി സാമ്പത്തികവർഷം 24,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ആദ്യപാദമായ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 6000 കോടി രൂപ കടമെടുക്കാൻ അനുവദിച്ചു. എന്നാൽ, രണ്ടാംപാദമായ ജൂലായ് മുതൽ സെപ്റ്റംബർവരെയുള്ള കാലത്തേക്ക് 4000 കോടി കടമെടുക്കാനേ അനുവദിച്ചിട്ടുള്ളൂ. 2016-17ൽ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിൽ അധികമായി വന്ന 6000 കോടി രൂപ വായ്പയായി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ നടപടി. ഇത്തരത്തിലുള്ള നിയന്ത്രണം അപൂർവമാണ്. 2017-ൽ ഇത്തരത്തിൽ വെട്ടിക്കുറച്ചത് കേരളത്തെ വലച്ചിരുന്നു. വകുപ്പുകളുടേതായി ട്രഷറിയിൽ നിക്ഷേപിച്ച പണവും ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചതുമൊക്കെ വായ്പയായി കണക്കാക്കിയാണ് ഈ നടപടി. ഇതാണ് സ്ഥിതിയെങ്കിൽ അടുത്ത രണ്ടുപാദങ്ങളിലും 2000 കോടിരൂപ വീതം കുറവുവന്നേക്കാമെന്ന ആശങ്കയിലാണ് ധനവകുപ്പ്. അങ്ങനെവന്നാൽ ഈ സാമ്പത്തികവർഷം 6000 കോടിരൂപ കേരളത്തിന് കുറയും. വീണ്ടും കേന്ദ്രത്തെ സമീപിക്കും പ്രളയദുരിതത്തിലായ കേരളത്തെ വീണ്ടും രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിനെതിരേ വീണ്ടും കേന്ദ്രത്തെ സമീപിക്കും. വരുമാനം കൂട്ടുകയാണ് പോംവഴി. നികുതി കുടിശ്ശിക പിരിച്ചെടുക്കാനായാൽ ഇതു തരണംചെയ്യാം. ഇതിനുള്ള ശ്രമത്തിലാണ് സർക്കാർ - തോമസ് ഐസക്, ധനമന്ത്രി Content Highlights: Kerala Flood relief,union government


from mathrubhumi.latestnews.rssfeed https://ift.tt/2Xbh2Na
via IFTTT