Breaking

Sunday, June 30, 2019

പീരുമേഡ് കസ്റ്റഡിമരണം: കേസ് അട്ടിമറിക്കാന്‍ സ്റ്റേഷനിലെ രേഖകള്‍ തിരുത്തി

കോട്ടയം: പീരുമേട്ടിൽ കസ്റ്റഡി മരണത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് നീക്കം നടന്നു. ഈ മാസം 13-ന് രാജ്കുമാറിന് ജാമ്യം ലഭിച്ചുവെന്നതിന്റെ രേഖ നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. കേസിൽ നിന്ന് തലയൂരാനുള്ള പോലീസ് തയ്യാറാക്കിയ വ്യാജരേഖയാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ജൂൺ 15-ന് കസ്റ്റഡിയിലെടുത്തെന്നും 16-നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നാട്ടുകാരുടെയടക്കം വെളിപ്പെടുത്തൽ വന്നതോടെ 12-ന് ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് സമ്മതിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തത് വനിതാ പോലീസാണെന്നാണ് സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയ രേഖകളിലുള്ളത്. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തിട്ടുണ്ട്. Content Highlights:Peermade custodial death-crime branch investigation


from mathrubhumi.latestnews.rssfeed https://ift.tt/2FEb15K
via IFTTT