വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കൻ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവ കുറച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ തീരുവ കുറച്ചേ മതിയാകൂ- എന്നാണ് ട്രംപ് ട്വിറ്ററിൽ കുറച്ചത്. ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്. ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിൻവലിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യ അമേരിക്കയിൽനിന്നുള്ള 28 ഇനം ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഇന്ത്യയിലെത്തുകയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ചർച്ചയിൽ പുരോഗതി ഉണ്ടായിരുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. Content Highlights:Indias Tariff Hike Unacceptable, Must be Withdrawn, Donald Trump
from mathrubhumi.latestnews.rssfeed https://ift.tt/2XboSLM
via
IFTTT