ടരഗോണ(സ്പെയിൻ): പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണതരംഗം. സ്പെയിനിലെ ടരഗോണ ജില്ലയിൽ പർവതപ്രദേശത്ത് ജൂണിൽത്തന്നെ കാട്ടുതീ പടരുന്നു. ആണവോർജസ്റ്റേഷൻ നിലകൊള്ളുന്ന പ്രദേശമാണിത്. ഇതേത്തുടർന്ന് മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. 4000 ഹെക്ടർ വനം തീ വിഴുങ്ങിയതായി അഗ്നിരക്ഷാപ്രവർത്തകർ പറഞ്ഞു. ഉടൻ അണയ്ക്കാനായില്ലെങ്കിൽ 20,000 ഹെക്ടർ വനം നശിക്കുമെന്നും മുന്നറിയിപ്പുനൽകി. കാറ്റലോണിയയിൽ 20 വർഷത്തിനിടെയുണ്ടാവുന്ന വലിയ തീപ്പിടിത്തങ്ങളിലൊന്നാണിത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കാൻ ശ്രമം നടക്കുന്നത്. ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും ജർമനിയിലും പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലുമെല്ലാം ജൂണിൽ ഇതുവരെ കാണാത്ത താപനിലയാണ് രേഖപ്പെടുത്തുന്നത്. ഫ്രാൻസിലും സ്പെയിനിലും സ്വിറ്റ്സർലൻഡിലും വരുംദിവസങ്ങളിൽ താപനില 40 കടക്കുമെന്നാണ് പ്രവചനം. വടക്കെ ആഫ്രിക്കയിൽനിന്ന് വീശുന്ന ഉഷ്ണതരംഗമാണ് കാരണമെന്ന് കാലാവസ്ഥാവിദഗ്ധർ പറയുന്നു. content highlights:record temperatures amid heat wave in europe
from mathrubhumi.latestnews.rssfeed https://ift.tt/2FDnQx3
via
IFTTT