ഒസാക്ക: യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും ഉച്ചകോടി വേദിയിൽ നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായത് ട്രംപിന്റെ നർമംകൊണ്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച ചോദ്യത്തോടാണ് ട്രംപ് രസകരമായി പ്രതികരിച്ചത്. '2020-ലെ തിരഞ്ഞെടുപ്പിൽ ഇടപെടരുത് എന്ന് റഷ്യയെ താക്കീതുചെയ്യുമോ' എന്നായിരുന്ന റിപ്പോർട്ടറുടെ ചോദ്യം. ഇതിനു ട്രംപിന്റെ മറുപടി അപ്രതീക്ഷിതവും ചിരിപടർത്തുന്നതുമായി. തീർച്ചയായും എന്ന് റിപ്പോർട്ടർക്കു മറുപടിപറയുന്നതിനുമുന്നേ ട്രംപ് ചെറുചിരിയുമായി പുതിനുനേരെ കൈചൂണ്ടി. 'ദയവായി ഇനി തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പ്ലീസ്' എന്നായിരുന്നു പുതിനോടുള്ള ട്രംപിന്റെ അഭ്യർഥന. 2016-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യൻ ഇടപെടലുണ്ടായി എന്ന ആരോപണം സംബന്ധിച്ച് അന്വേഷിച്ച സ്പെഷ്യൽ കോൺസൽ റോബർട്ട് മുള്ളറിന്റെ റിപ്പോർട്ട് വന്നതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ട്രംപിനെതിരേ ഈ വിഷയത്തിൽ വ്യക്തമായ തെളിവില്ലെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. Content Highlights:Donald Trump, Putin, US, Russia
from mathrubhumi.latestnews.rssfeed https://ift.tt/2XCOW1G
via
IFTTT