Breaking

Friday, June 28, 2019

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനം- പ്രധാനമന്ത്രി മോദി

ഒസാക്ക: മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭീകരവാദം നിരപരാധികളുടെ ജീവൻ കവരുക മാത്രമല്ല. ഇത് സാമുദായിക ഐക്യത്തേയും സാമ്പത്തിക വികസനത്തേയും പ്രതികൂലമായി ബാധിക്കും. തീവ്രവാദത്തിനും വംശീയതക്കും പിന്തുണ നൽകുന്ന എല്ലാ ഇടപെടലുകളും നാം അവസാനിപ്പിക്കേണ്ടതുണ്ട്. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേർത്തു. ലോകം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികൾക്ക് അഞ്ച് നിർദേശങ്ങളാണ് മോദി ബ്രിക്സ് യോഗത്തിൽ വെച്ചത്. കാലവസ്ഥാ വ്യതിയാനത്തിന് പരിഹരമായി പുനരുപയോഗ ഊർജം ഉപയോഗിക്കണമെന്നും ആഗോള തലത്തിൽ ഇതിനുള്ള ശ്രമങ്ങളും നിർദേശങ്ങളും ഉയർന്നുവരണമെന്നും മോദി ചർച്ചയിൽ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ തലവൻമാരായ ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസൊനാരോ, റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മോദി ബ്രിക്സ് രാജ്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തത്. Content Highlights:Terrorism is biggest threat to humanity-PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2ZPtlAD
via IFTTT