Breaking

Sunday, June 30, 2019

മഴ വെള്ളം കയറി 3000 കോടി രൂപ ചിലവിൽ നിർമ്മിച്ച സര്‍ദാര്‍ പ്രതിമ

ന്യൂഡൽഹി: കേന്ദ്രസർക്കാർ അഭിമാനത്തോടെ നടപ്പിലാക്കിയ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റൻ പ്രതിമയ്ക്കുള്ളിൽ മഴവെള്ളം നിറയുന്നു. നർമദാ നദിയുടെ തീരത്ത്സർദാർ സരോവർ അണക്കെട്ടിനോട് ചേർന്ന്3000 കോടിരൂപ ചിലവിലാണ്സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രതിമ നിർമിച്ചത്.182 മീറ്റർ ഉയരമുള്ള പ്രതിമയുടെ ഉദ്ഘാടനംകഴിഞ്ഞ വർഷമാണ് കഴിഞ്ഞത്. സന്ദർശക ഗാലറി, പ്രദർശന കേന്ദ്രം, മ്യൂസിയം, കൺവെൻഷൻ സെന്റർ എന്നിവഅടങ്ങുന്നതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഇതിൽ 153 അടി ഉയരത്തിലാണ് സന്ദർശക ഗാലറിയുള്ളത്. ഇവിടെയാണ് മഴവെള്ളം അകത്തേക്ക് കയറുന്നത്. 3000 കോടി മുടക്കി നിർമിച്ച ഒരു നിർമിതിയിൽ മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാൻ സംവിധാനമൊരുക്കിയില്ല എന്നതാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. വലിയ മഴപോലുമില്ലാതിരുന്നിട്ടും സന്ദർശക ഗാലറിക്കുള്ളിൽ വെള്ളം നിറഞ്ഞുവെന്നാണ് സന്ദർശകർ പരാതിപ്പെട്ടത്. Viewing Gallery of ₹3000 crore Statue of Unity One rain and it gets flooded, water leaking from the roof and front. Such an expensive statue and they couldn't even design it to prevent this.. pic.twitter.com/V4pUQxNVS2 — Dhruv Rathee (@dhruv_rathee) June 29, 2019 എന്നാൽ സന്ദർശക ഗാലറിയുടെ മുൻവശം തുറന്ന് കിടക്കുന്നതിനാൽ മഴവെള്ളം അകത്ത് കടക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇങ്ങനെ അകത്ത് കടക്കുന്ന വെള്ളം പുറത്തുപോകാൻ പ്രത്യേകം വഴിയൊരുക്കിയാണ് പ്രതിമ നിർമിച്ചതെന്നും നർമദ ജില്ലാ കളക്ടർ പറയുന്നു. പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തായാണ് സന്ദർശക ഗാലറി സ്ഥാപിച്ചിരിക്കുന്നത്. രൂപകൽപന അനുസരിച്ച് ഇതിന്റെ മുൻഭാഗത്ത് ഗ്രില്ലുകൾ മാത്രമാണ് ഉള്ളത്. എന്നാൽ പിൻവശത്ത് ഗ്ലാസുകൾ ഉപയോഗിച്ചിട്ടുണ്ട്. സന്ദർശകർക്ക് കാഴ്ചകൾ കൂടുതൽ ആസ്വദിക്കുന്നതിന് വേണ്ടിയാണ് മുൻഭാഗത്ത് ഗ്ലാസുകൾ ഒഴിവാക്കിയതെന്നും അധികൃതർ പറയുന്നു. മഴപെയ്യുമ്പോൾ അകത്ത് കയറുന്ന വെള്ളം പുറത്തേക്ക് കളയാൻ മാർഗമൊരുക്കിയിട്ടുണ്ട്. എന്നാൽ കാറ്റ് ശക്തമാവുകയാണെങ്കിൽ കൂടുതൽ മഴവെള്ളം അകത്തേക്ക് കയറും. ഇതിന് അവിടെ നിയോഗിച്ചിട്ടുള്ള ജീവനക്കാർ മതിയായ നടപടികൾ സ്വീകരിച്ചുകൊള്ളുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിശദീകരണത്തിൽ തൃപ്തരാകാതെ ട്രോളുകളിൽ കൂടിയും മറ്റും സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. The rainwater has been blown by high-velocity winds inside the viewing gallery It's by design that it has to be kept open for a better view which tourists can enjoy Water accumulation is being promptly tackled by the maintenance team @PMOIndia @CMOGuj @drrajivguptaias — Statue Of Unity (@souindia) June 29, 2019 Content Highlights:Statue of Unity, Rain water, Gujarat, Sardar Patel


from mathrubhumi.latestnews.rssfeed https://ift.tt/2LqXxxX
via IFTTT