തൃശ്ശൂർ: ശക്തൻസ്റ്റാൻഡിന് സമീപമുണ്ടായ സംഘർഷത്തിനിടെ എതിരാളിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് തെളിവെടുപ്പിലും കൂസലില്ല. വെളിയന്നൂർ അന്തിക്കാടൻ വിവേകിനെ(22) ആണ് ഈസ്റ്റ് പോലീസ് തെളിവെടുപ്പിനു കൊണ്ടുവന്നത്. വെളിയന്നൂരിലെ സ്വന്തം വീട്ടിലും കൊലപാതകം നടന്ന ശക്തൻ സ്റ്റാൻഡിനു സമീപത്തെ ബാർ പരിസരത്തുമായിരുന്നു തെളിവെടുപ്പ്. കൂസലില്ലാതെ കാണപ്പെട്ട പ്രതി സംഘർഷമുണ്ടായതെങ്ങിനൈയന്ന് പോലീസിനോടു വിശദീകരിച്ചു. അംഗീകൃത യൂണിയൻ ചുമട്ടുതൊഴിലാളിയാണ് വിവേക്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ഈസ്റ്റ് പോലീസിൽ മാത്രം 14 കേസുകളുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ശക്തൻസ്റ്റാൻഡിനു സമീപത്തെ ബാർ പരിസരത്തായിരുന്നു സംഭവം. ഒട്ടേറെ ഗുണ്ടാ ആക്രമണ കേസുകളിലെ പ്രതിയായ പെരുമ്പിള്ളിശ്ശേരി ആലുക്കൽ ബിനോയ് (24) സുഹൃത്തിനൊപ്പം ഇതുവഴി ബൈക്കിൽ പോകവേ എതിരാളിയായ വിവേകുമായി തർക്കമുണ്ടായി. തർക്കത്തിനിടെ വിവേക് മൂർച്ചയേറിയ ആയുധമുപയോഗിച്ച് പിൻകഴുത്തിൽ കുത്തിയെന്നാണ് കേസ്. മരിച്ചയാളും കുത്തിയയാളും ലഹരിമരുന്ന് ഉപയോഗം ശീലമാക്കിയവരാണെന്ന് പോലീസ് പറയുന്നു. തെളിവെടുപ്പിനായി ഈസ്റ്റ് സി.ഐ. പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളോടും വിവേക് സാധാരണപോലെയാണ് പെരുമാറിയത്. Content Highlights:binoy murder case thrissur, goon fight. goonda issue. vivek culprit,thrissur sakthan stand
from mathrubhumi.latestnews.rssfeed https://ift.tt/2xe5AWM
via
IFTTT