മുംബൈ: ബിനോയ് കോടിയേരിയെ കണ്ടിട്ടില്ലെന്നും പത്രക്കാർക്ക് താത്പര്യമുണ്ടെങ്കിൽ കണ്ടെത്താമെന്നുമുള്ള അച്ഛനും സി.പി.എം. കേരളഘടകം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരേ പരാതിക്കാരിയുടെ ബന്ധുക്കൾ രംഗത്തെത്തി. ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ പോലീസിൽ നൽകിയിട്ടുണ്ടോ എന്നത് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജനങ്ങളോട് ഉത്തരവാദിത്വമുള്ള നേതാവ് ഇത്തരമൊരു പ്രതികരണം നടത്തരുതെന്നും അവർ പറഞ്ഞു ബിഹാർ യുവതിയെ ബലാത്സംഗംചെയ്ത കേസ് ബിനോയ് കോടിയേരിക്കെതിരേ മുംബൈയിൽ രജിസ്റ്റർചെയ്തശേഷമാണ് ബിനോയിയെ കാണാതായത്. ഏത് അന്വേഷണത്തെ നേരിടാനും ഡി.എൻ.എ. ടെസ്റ്റിനും തയ്യാറാണെന്ന് കേസ് വന്ന ദിവസം ബിനോയ് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിൽ എന്തിനാണ് ഒളിവിൽപ്പോയതെന്നും കേസ് കോടതി പരിഗണിച്ചപ്പോൾ ഡി.എൻ.എ. പരിശോധനയെ അഭിഭാഷകൻ ശക്തമായി എതിർത്തത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ 27-ന് മുംബൈ ദിൻദോഷിയിലെ കോടതി പരിഗണിക്കാനിരിക്കുകയാണ്. ജാമ്യാപേക്ഷ അനുവദിച്ചാലും പരാതിയിന്മേൽ ബിനോയ് ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയനാകേണ്ടിവരുമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. കുട്ടിയുടെ പിതൃത്വത്തെ സംബന്ധിച്ച യുവതിയുടെ വാദം അംഗീകരിക്കേണ്ടിവരുമെന്നും ഇവർ സൂചിപ്പിക്കുന്നു. കുട്ടിയുടെ അച്ഛനല്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാടാണ് ശരിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു. അതാണ് സത്യമെങ്കിൽ മുംബൈ പോലീസിനുമുന്നിൽ ഹാജരായി സത്യസന്ധത തെളിയിച്ച് പുറത്തുവരാം; പരാതിക്കാരിക്കെതിരേ ക്രിമിനൽ നപടി സ്വീകരിക്കാം. യുവതി ഇപ്പോഴും ബന്ധുക്കൾക്കൊപ്പം മുംബൈ മീരാറോഡിൽ താമസിക്കുന്നുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. മജിസ്ട്രേറ്റിനുമുമ്പാകെ യുവതി രഹസ്യമൊഴി നൽകും. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ബിനോയ് കോടിയേരിയെ ഇപ്പോൾ അറസ്റ്റുചെയ്യില്ലെന്നും കോടതിവിധി വന്നശേഷമേ അനന്തരനടപടികൾ ഉണ്ടാവൂവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതീക്ഷ പ്രകടിപ്പിച്ചു. Content Highlights:Binoy Kodiyeri, Mumbai, Kodiyeri Balakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2Nsrssr
via
IFTTT