Breaking

Wednesday, June 26, 2019

ചോദ്യം ചെയ്തപ്പോൾ പരാതിക്കാരൻ പെട്ടു; പരാതി പിൻവലിച്ച് തടിതപ്പി

തൃശ്ശൂർ: തട്ടിക്കൊണ്ടുപോയി മർദിച്ച് ആറ് ലക്ഷവും കാറും തട്ടിയെടുത്തെന്ന് ആദ്യം പരാതി. അത് കേസാക്കാൻ ആശുപത്രിവാസം. പോലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കാര്യങ്ങൾ അയഞ്ഞു. തട്ടിയെടുത്തത് സ്വന്തം കാറല്ല്ലെന്നായി മൊഴി. വീണ്ടും ചോദ്യംചെയ്തപ്പോൾ തട്ടിയെടുത്ത തുക ആറിൽ നിന്ന് രണ്ട് ലക്ഷമായി. ഒടുവിൽ മർദനം നടന്നിട്ടില്ലെന്നുമായി. പ്രതിയാകുമെന്ന ഘട്ടമെത്തിയപ്പോൾ പരാതി പിൻവലിച്ച് കക്ഷി തടിതപ്പി. റൈസ് പുള്ളർ മാന്ത്രിക ഏലസ് തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശിയാണ് പോലീസിനെ വട്ടംകറക്കിയത്. മാന്ത്രികവസ്തുക്കളുടെ പേരുപറഞ്ഞ് പലരിൽനിന്നും ഇയാൾ ലക്ഷങ്ങൾ വാങ്ങിയിരുന്നുവെന്നാണ് സംശയിക്കുന്നത്. തട്ടിപ്പിനിരയായ പത്തനംതിട്ട സ്വദേശികൾ ഇയാളെ തന്ത്രപരമായി തൃശ്ശൂരിൽ വിളിച്ചുവരുത്തി കൈയിലുണ്ടായിരുന്ന പണം വസൂലാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കാറിൽനിന്നിറക്കി നാല് മണിക്കൂർ കഴിഞ്ഞാണ് പോലീസിൽ പരാതി എത്തുന്നത്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്നവർ ഇയാളുടെ മൊബൈൽ ഫോൺ തിരികെ നൽകിയിരുന്നു. ഫോണിൽ പോലീസിനെ വിളിക്കാതെ നാല് മണിക്കൂറിനു ശേഷം ആശുപത്രിയിലെത്തി പരാതിപ്പെട്ടതുതന്നെ സംശയത്തിനിടയാക്കിയിരുന്നു. ചോദ്യംചെയ്യലിൽ താൻ കുടുങ്ങുമെന്ന് തോന്നിയതോടെയാണ് പരാതിക്കാരൻ പിൻവലിഞ്ഞത്. ഇയാൾക്കെതിരേ രേഖാമൂലം പരാതിയില്ലാത്തതിനാൽ മറ്റ് നടപടികൾക്ക് പോലീസും മുതിർന്നില്ല. Content Highlights:man files fake complaint accusing kidnapping, thrissur police,malappuram,rice puller, mathrika elassu


from mathrubhumi.latestnews.rssfeed https://ift.tt/2LgMgAg
via IFTTT