Breaking

Sunday, June 30, 2019

മതത്തെയും വിശ്വാസത്തെയും ബാധിച്ചു; സിനിമാ അഭിനയം നിർത്തുകയാണെന്ന് സൈറ വസീം

താൻ അഭിനയം നിർത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസീം. നിതേശ് തിവാരിയൊരുക്കിയ ആമിർ ചിത്രം ദംഗലിൽ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വർഷം നീണ്ട തന്റെ കരിയർ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയിൽ നിന്നുവിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷം മുൻപ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. ബോളിവുഡിൽ കാലു കുത്തിയപ്പോൾ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തിൽ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കൾക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തിൽ ഞാൻ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താൻ ആഗ്രഹിക്കുന്നു,സൈറ കുറിപ്പിൽ പറയുന്നു. എന്റെ വ്യക്തിത്വത്തിലും തൊഴിൽ രീതിയിലും എനിക്ക് സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേർന്ന് പോകാൻ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, എന്നാൽ ഇത്എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂർവമല്ലാതെ ഞാൻഎന്റെ വിശ്വാസത്തിൽ നിന്നും അകന്നു. എന്റെ വിശ്വാസത്തിൽ നിരന്തരം ഇടപെടലുകൾ നടത്തുന്ന ജോലിയിൽ ഞാൻ തുടർന്നപ്പോൾ എന്റെ മതവുമായും അള്ളാഹുവമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി. ഞാൻ ചെയ്യുന്നത് ശരിയാണെന്നും, ഇത് എന്നെ ബാധിക്കുന്നില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ വിശ്വസിച്ചു. എനിക്ക് ജീവിതത്തിൽ നിന്ന് എല്ലാ അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി,സൈറ കുറിച്ചു. ഖുറാനും അള്ളാഹുവിന്റെമാർഗ നിർദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാൻ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ , അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞുകൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമർശം) ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരമാണ് സൈറ. നേരത്തെ വിഷാദരോഗത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ പോവുകയാണെന്ന് വ്യക്തമാക്കി സൈറ രംഗത്ത് വന്നിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വിഷാദത്തോട് പൊരുതാൻ അൽപ്പം സമയം വേണമെന്നും എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ പറഞ്ഞിരുന്നു.പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ഒന്നിക്കുന്ന സ്കൈ ഈസ് പിങ്കിലാണ് സൈറ ഒടുവിൽ വേഷമിട്ടത്. Content Highlights :Zaira Wasim To Quit Acting As It Effects Faith


from mathrubhumi.latestnews.rssfeed https://ift.tt/2YmgB47
via IFTTT