ഭുവനേശ്വർ: ആശുപത്രിയിൽ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാർക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാരണംകാണിക്കൽ നോട്ടീസ്. ഒഡീഷയിലെ മാൽക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉടൻതന്നെ റിപ്പോർട്ട് നൽകുമെന്നും ആശുപത്രി ഓഫീസർ ഇൻ-ചാർജ് തപൻ കുമാർ ഡിൻഡയും അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തിൽവെച്ചാണ് നഴ്സുമാർ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. നഴ്സുമാർ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെയും വീഡിയോയിൽ കാണാം. നഴ്സുമാരുടെ വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് നഴ്സുമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. Content Highlights:action against nurses for shooting tik tok video inside the hospital
from mathrubhumi.latestnews.rssfeed https://ift.tt/2XutAUh
via
IFTTT