Breaking

Sunday, June 30, 2019

ദളിതനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച് വീട്ടുകാര്‍

ഭോപ്പാൽ: സ്വന്തം സമുദായത്തിൽ നിന്നുള്ള പുരുഷനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് 21 കാരിയെ പൊതുമധ്യത്തിൽ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ. മധ്യപ്രദേശിലെ ധാറിൽ ജൂൺ 25നാണ് സംഭവം. യുവതിയെ മർദ്ദിക്കുന്ന വീഡിയോ വ്യപകമായി പ്രചരിച്ചതോടെമൂന്ന് ദിവസത്തിനു ശേഷംപോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതിയെവടികൊണ്ട് ദേഹമാസകലം അടിക്കുന്നതും വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ നാല് സഹോദരൻമാരും ബന്ധുക്കളും ചേർന്നാണ് മർദ്ദിക്കുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21കാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്ത് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. തുടർന്നാണ്യുവാവിനോടൊപ്പം യുവതി വീടുവിട്ടു പോവുന്നത്. ഇതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. മൂന്ന് ദിവസത്തിനു ശേഷം യുവതിയെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പോലീസ് കേസാക്കുന്നത്. വീഡിയോയിൽ കാണുന്ന വാഹന നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു content highlights:Woman eloped With Dalit Man Thrashed By Family in Madhyapradesh


from mathrubhumi.latestnews.rssfeed https://ift.tt/2Xj97lS
via IFTTT