ഹരിപ്പാട്: മാതൃസഹോദരിയുടെ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന ഗർഭിണിയായ പത്തൊൻപതുകാരിയെ ചോദ്യംചെയ്തപ്പോൾ സ്വന്തം അച്ഛൻ ഉൾപ്പെടെ കൂടുതൽ ബന്ധുക്കൾ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. അച്ഛനെയും മാതൃസഹോദരിമാരുടെ മൂന്നുമക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മാതൃസഹോദരിയുടെ ഭർത്താവിനെ നേരത്തെ അറ്സ്റ്റ് ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചതായി യുവതി തുറന്നുപറഞ്ഞു. പ്രതികൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയറുവേദനയ്ക്ക് ചികിത്സതേടി ജൂൺ 15 ന് യുവതിയെ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. അവിടത്തെ പരിശോധനയിലാണ് ഗർഭിണിയാണെന്നറിയുന്നത്. ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, യുവതിയുടെ മൊഴിയെടുത്തശേഷം മാതൃസഹോദരിയുടെ ഭർത്താവിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് 55 വയസുണ്ട്. അച്ഛന്റെ പീഡനത്തിൽനിന്ന് രക്ഷതേടിയാണ് അമ്മ പെൺകുട്ടിയേയും കൂട്ടി മാതൃസഹോദരിയുടെ വീട്ടിൽ താമസമാക്കിയത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊടുംക്രൂരത. ഈ സമയത്തുതന്നെയാണ് പെൺകുട്ടിയുടെ മാതൃസഹോദരിമാരുടെ മക്കളും പീഡിപ്പിക്കുന്നത്. ഇവരിൽ രണ്ടുപേർ സഹോദരങ്ങളാണ്. മൂന്നാമത്തെ ആൾ ആ സമയത്ത് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇയാളെ ജുവനൈൽ ബോർഡിന് മുൻപാകെ ഹാജരാക്കും. മറ്റുള്ളവരെ കോടതി റിമാൻഡ് ചെയ്തു. ഈ വീട്ടിൽവെച്ച് മാതൃസഹോദരിയുടെ ഭർത്താവും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പീഡനത്തെ തുടർന്ന് ഗർഭിണിയായെങ്കിലും പെൺകുട്ടി അറിഞ്ഞില്ല. അങ്ങനെയാണ് വയറുവേദയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തുന്നത്. തൃക്കുന്നപ്പുഴ എസ്.ഐ. വി.എസ്. സാംസൺ, എ.എസ്.ഐ. സുഭാഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മണിക്കുട്ടൻ, ബാബു എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Content Highlight: father and cousin brothers arrested for Rape girl
from mathrubhumi.latestnews.rssfeed https://ift.tt/2ZWyE1k
via
IFTTT