Breaking

Thursday, June 27, 2019

കേരളവര്‍മയിലെ ബോര്‍ഡ് വിവാദം; എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശ്ശൂർ: കേരളവർമ്മ കോളേജിലെ ബോർഡ് വിവാദത്തിൽ എസ്.എഫ്.ഐ. നേതാക്കളുടെപേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തൃശ്ശൂർ സി.ജെ.എം. കോടതിയുടെ ഉത്തരവ്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനീഷ് കുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സിറ്റി പോലീസ് കമ്മിഷണർക്കും വെസ്റ്റ് സി.ഐ.ക്കും ഡി.ജി.പി.യ്ക്കും വരെ പരാതി നൽകിയെന്നും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയിലെത്തിയതെന്നുമായിരുന്നു ഹർജിക്കാരൻ അറിയിച്ചത്. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആർ. നന്ദന, യൂണിയൻ ചെയർമാൻ വി.എസ്. യദുകൃഷ്ണ എന്നിവരുടെ പേരിലാണ് 153 (എ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തൃശ്ശൂർ വെസ്റ്റ് പോലീസിന് ഉത്തരവ് നൽകിയത്. ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രം പ്രദർശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതുമാണെന്നാണ് പരാതി. കോളേജിലെ നവാഗതരെ സ്വാഗതംചെയ്ത് എസ്.എഫ്.ഐ.യുടെ പേരിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് വിവാദത്തിലായത്. ബോർഡ് തങ്ങൾ സ്ഥാപിച്ചതല്ലെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ എടുത്തു മാറ്റുകയായിരുന്നുവെന്നും വിശദീകരിച്ച് എസ്.എഫ്.ഐ. രംഗത്തുവന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2IQh74Q
via IFTTT