Breaking

Friday, June 28, 2019

കോപ്പ അമേരിക്ക: പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ബ്രസീല്‍ സെമിയില്‍

ബ്രസീലിയ: പരാഗ്വെയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കോപ്പ അമേരിക്കയുടെ നോക്കൗട്ട് മത്സരങ്ങളിൽ നിശ്ചിത സമയത്തിനു ശേഷം ഇത്തവണ അധിക സമയം അനുവദിക്കുന്നില്ല. ബ്രസീൽ നാലു കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ പരാഗ്വെയ്ക്ക് മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. ബ്രസീലിനായി ഗബ്രിയേൽ ജെസ്യൂസ്, കുടീഞ്ഞ്യോ, മാർക്വിനോസ്, വില്ലിയൻ എന്നിവർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ റോബർട്ടോ ഫിർമിനോയ്ക്ക് പിഴച്ചു. പരാഗ്വെ നിരയിൽ ഗുസ്താവോ ഗോമസിനും ഡെർലിസ് ഗോൺസാലസിനും പിഴച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധിച്ച റഫറി തന്റെ തീരുമാനം മാറ്റുകയായിരുന്നു. 58-ാം മിനിറ്റിൽ പരാഗ്വെ താരം ഫാബിയാൻ ബാൽബുവെന ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പരാഗ്വെ മത്സരം പൂർത്തിയാക്കിയത്. Content Highlights:brazil beat paraguay into the copa america semi


from mathrubhumi.latestnews.rssfeed https://ift.tt/2ZWyEOJ
via IFTTT