Breaking

Saturday, June 29, 2019

അന്തസ്സംസ്ഥാന സ്വകാര്യബസ് സമരത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് നേട്ടം; പ്രതിദിനം ഒമ്പത് ലക്ഷം രൂപ ലാഭം

തിരുവനന്തപുരം: അന്തസ്സംസ്ഥാന സ്വകാര്യബസുകൾ നടത്തുന്ന സമരം കെ.എസ്.ആർ.ടി.സി.ക്ക് നേട്ടമായി. ദിവസവരുമാനത്തിൽ ഒമ്പതുലക്ഷം രൂപയുടെ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. സമരം തുടങ്ങിയ തിങ്കൾമുതൽ വ്യാഴംവരെ 45 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് അധികമായി കിട്ടിയത്. നിലവിലുള്ള 48 ബസുകൾക്കു പുറമെ 14 ബസുകൾകൂടി ബെംഗളൂരു റൂട്ടിൽ മാത്രം അധികമായി ഓടുന്നുണ്ട്. അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഒരുവിഭാഗം വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന് ബുക്കിങ് ആരംഭിച്ചെങ്കിലും പിന്നീട് നിർത്തി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ കർണാടക, തമിഴ്നാട്, കേരള ആർ.ടി.സി.കൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സംസ്ഥാന സർക്കാരുമായി വീണ്ടും ചർച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകൾ തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ. Conent highlights:Interstate private bus strike; 9 lakhs increase for KSRTC daily income


from mathrubhumi.latestnews.rssfeed https://ift.tt/2KNpK2y
via IFTTT