Breaking

Friday, June 28, 2019

ഈ ഇൻക്യുബേറ്ററിൽ മുട്ടവിരിയണമെങ്കിൽ സി.പി.എം. കനിയണം

ഹരിപ്പാട് : ആറുവർഷംമുന്പ് സ്ഥാപിച്ച ഇൻക്യുബേറ്ററുമായി ബേബി ശാമുവൽ കാത്തിരിക്കുകയാണ്. ഒരു മുട്ടയെങ്കിലും വിരിയിച്ചുകിട്ടാൻ. 20 വർഷം അമേരിക്കയിലായിരുന്നു. അവിടത്തെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് താറാക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ഇൻക്യുബേറ്റർ സ്ഥാപിച്ചത്. അന്ന് 40 ലക്ഷം രൂപയിലധികം ചെലവായി. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ്, ടൗൺ പ്ലാനർ എന്നിവയുടെയെല്ലാം അനുമതിയും വൈദ്യുതി കണക്ഷനും കിട്ടി. ഗ്രാമപ്പഞ്ചായത്തിന്റെ ലൈസൻസ് മാത്രമാണ് ബാക്കിയായത്. അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി ഗ്രാമപ്പഞ്ചായത്തിന് നിർദേശം നൽകി. ഇതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റി ഇൻക്യുബേറ്ററിനുമുന്നിലും പഞ്ചായത്ത് ഓഫീസിലും ഉപരോധമുൾപ്പെടെ സമരപരമ്പരതന്നെ നടത്തി. സി.പി.എമ്മിന്റെ സമരവും സമ്മർദവും കാരണം യു.ഡി.എഫ്. ഭരണത്തിലുള്ള പഞ്ചായത്ത് കമ്മറ്റി ലൈസൻസ് നിഷേധിച്ചു. 'ഞങ്ങൾ കോൺഗ്രസ് കുടുംബമാണ്. ചിലർക്ക് അതിന്റെ വൈരാഗ്യമുണ്ട്. സി.പി.എം. കനിഞ്ഞാലെ എന്റെ ഇൻക്യുബേറ്ററിൽ മുട്ടവിരിയൂ'-തുരുമ്പെടുത്ത് നശിക്കുന്ന കൂറ്റൻ ഉപകരണങ്ങൾക്ക് നടുവിൽനിന്ന് പള്ളിപ്പാട് ഇരുപത്തിയെട്ടിൽ കടവ് പുത്തൻവീട്ടിൽ ബേബി ശാമുവേൽ പറഞ്ഞു. ഹാച്ചറിയിലെ ദുർഗന്ധം സമീപവാസികൾക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു സി.പി.എം. നിലപാട്. മലിനീകരണ നിയന്ത്രണബോർഡും ആരോഗ്യവകുപ്പും ഇതെല്ലാം പരിഗണിച്ചാണ് അനുമതിനൽകിയതെന്ന് ബേബി ശാമുവൽ ചൂണ്ടിക്കാട്ടിയെങ്കിലും നേതാക്കൾ വഴങ്ങിയില്ല. മുട്ട വിരിയിക്കുമ്പോൾ ദുർഗന്ധമുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞവർഷം 15,000 മുട്ടകൾ ഇൻക്യുബേറ്ററിൽവെച്ചു. 18 ദിവസം കഴിഞ്ഞപ്പോൾ സി.പി.എം. ലോക്കൽ കമ്മിറ്റി ഇൻക്യുബേറ്റർ ഉപരോധിച്ചു. ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഒരാഴ്ചയ്ക്കുശേഷം വിരിയേണ്ട മുട്ടകളെല്ലാം ഒരു മണിക്കൂറിനകം നശിച്ചു. രണ്ടുലക്ഷത്തോളം രൂപ ഇങ്ങനെയും നഷ്ടപ്പെട്ടു. പഞ്ചായത്തിനെതിരേ ബേബി ശാമുവിൽ ഇപ്പോൾ ഹൈക്കോടതിയ സമീപിച്ചിട്ടുണ്ട്. ലൈസൻസ് നിഷേധിച്ചത് സമരത്തെ തുടർന്ന് സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ലൈസൻസ് നിഷേധിച്ചത്. ലൈസൻസിനുവേണ്ട രേഖകൾ ഹാജരാക്കിയിരുന്നു -എസ്. രാജേന്ദ്രക്കുറുപ്പ്, പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്. സമരം പട്ടികജാതി കുടുംബങ്ങളെ സംരക്ഷിക്കാൻ പട്ടികജാതിക്കാരുടെ വീടുകളോടു ചേർന്നാണ് ഹാച്ചറി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഭയമുണ്ട്. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ സ്ഥാപനം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ല -എസ്. കൃഷ്ണൻകുട്ടി, സി.പി.എം. പള്ളിപ്പാട് ലോക്കൽ സെക്രട്ടറി. Content Highlights:cpm protest, panchayat denied license for entrepreneur


from mathrubhumi.latestnews.rssfeed https://ift.tt/2xjR2Vi
via IFTTT