Breaking

Sunday, June 30, 2019

ഒറ്റദിവസം: ആറു രാഷ്ട്രത്തലവന്മാരുമായി ചർച്ച, മോദിക്ക്‌ തിരക്കിന്റെ ദിനം

ഉച്ചകോടിയുടെ അവസാനദിനമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ആറു ഉഭയകക്ഷി ചർച്ചകൾ. ഇൻഡൊനീഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധപ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടന്നു. 1). ജോക്കോ വിഡോഡോ (ഇൻഡൊനീഷ്യൻ പ്രസിഡന്റ്)-വിഡോഡോയുമായി ശനിയാഴ്ചത്തെ ആദ്യ കൂടിക്കാഴ്ച. നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ബഹിരാകാശം എന്നീ വിഷയങ്ങൾ ചർച്ചയിൽ. 2). ജൈർ ബൊൽസൊനാരോ (ബ്രസീൽ പ്രസിഡൻറ്)-വ്യാപാരം, നിക്ഷേപം, കാർഷികം, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവ ഇന്ധനങ്ങളുടെ പ്രസക്തി എന്നിവയിൽ ചർച്ച 3). രജപ് തയ്യിപ് ഉർദുഗാൻ (തുർക്കി പ്രസിഡന്റ്)-വ്യാപാരം, നിക്ഷേപം എന്നിവയ്ക്കുപുറമേ പ്രതിരോധം, ഭീകരവിരുദ്ധനടപടികൾ എന്നിവ ചർച്ചയിൽ. ഇന്ത്യയും തുർക്കിയും തമ്മിലുള്ള വികസനപങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും നേതാക്കൾ ചർച്ചനടത്തി. 4). സ്കോട്ട് മോറിസൺ (ഓസ്ട്രേലിയൻ പ്രധാനമന്ത്രി)-കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, സമുദ്രമേഖലയിലെ സഹകരണം എന്നിവയിൽ ചർച്ച 5) ലീ സീൻ ലൂങ് (സിങ്കപ്പൂർ പ്രധാനമന്ത്രി)- -ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്താനുള്ള വഴികൾ. 6)സെബാസ്റ്റ്യൻ പിനേര (ചിലി പ്രസിഡന്റ്) Content Highlights:PM Narendra Modi, G 20 summit


from mathrubhumi.latestnews.rssfeed https://ift.tt/2XHHX7D
via IFTTT