ഷാർജ: മാതൃഭൂമി ഡോട്ട് കോം കേരളത്തിലെ പ്രമുഖ കെട്ടിടനിർമാതാക്കളെ പങ്കെടുപ്പിച്ച് ഒരുക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോ ഷാർജയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് ആരംഭിക്കും. ഷാർജ എക്സ്പോ സെന്ററിലെ അഞ്ചാംനമ്പർ ഹാളിലാണ് പ്രദർശനം. വൈകീട്ട് അഞ്ചരയ്ക്ക് ഷാർജ അമീരി കോർട്ട് സെക്രട്ടറി മെഹദ് അലി അൽ സുവൈദി ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. മാതൃഭൂമി ഡോട്ട് കോം കഴിഞ്ഞ വർഷം നടത്തിയ എക്സ്പോയുടെ രണ്ടാം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് പ്രദർശനം. ഇത്തവണ നാൽപ്പതോളം കെട്ടിടനിർമാതാക്കളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിലായി ഉയരുന്ന മുന്നൂറിലേറെ ഭവനപദ്ധതികൾ അവർ എക്സ്പോയിൽ അവതരിപ്പിക്കും. പ്രവാസികൾക്ക് നാട്ടിൽ സ്വന്തമായി ഒരു ഭവനം തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോ. ഭവനപദ്ധതിയെക്കുറിച്ച് അറിയാനും വേനലവധിയിൽ നാട്ടിൽ പോയി പദ്ധതിയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനുമുള്ള സന്ദർഭമാണ് എല്ലാ നിർമാതാക്കളും വാഗ്ദാനം ചെയ്യുന്നത്. ഫ്ളാറ്റുകൾ, വില്ലകൾ, ഇന്റീരിയർ ഡിസൈനിങ് എന്നിങ്ങനെ ഗൃഹനിർമാണമേഖലയിൽ അറിയേണ്ടതെല്ലാം ഈ പ്രദർശനത്തിലുണ്ട്. രണ്ട് ദിവസവും വൈകീട്ട് നാലിന് കുട്ടികൾക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 056 3320044, 04456 2240. Content Highlights:Kerala property expo
from mathrubhumi.latestnews.rssfeed https://ift.tt/2KJNMLE
via
IFTTT