മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുന്നത്. യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുവതി അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്ക് അയച്ച് പരാതയിൽ പറയുന്നത് തന്നെ യുവതി വിവാഹം കഴിച്ചുവെന്നാണ്. എന്നാൽ പോലീസിന് നൽകിയ മൊഴിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കിൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല എന്നാണ് ബിനോയിയുടെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രധാനമായും ഉന്നയിച്ച വാദം. ഇതൊരു കെട്ടിച്ചമച്ച കേസാണ്, പണം തട്ടാനായുള്ള ബ്ലാക്ക്മെയിലിങ് കേസായാണ് ഇതിനെ കാണാനാവുക എന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നുംഅതിന് ബിനോയിയെ കസ്റ്റഡിയിൽ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ബലാൽസംഗ കുറ്റം ചുമത്താനാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കിൽ മുൻകൂർ ജാമ്യംലഭിക്കാനാണ്സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ചയാണ്അപേക്ഷ സമർപ്പിച്ചത്.തിങ്കളാഴ്ച വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ജൂൺ 13നാണ് ബീഹാർ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയിക്കെതിരേ പരാതി നൽകിയത്. content highlights:Binoy Kodiyeri anticipatory bail verdict awaiting
from mathrubhumi.latestnews.rssfeed https://ift.tt/2ZRSNp3
via
IFTTT