ന്യൂഡൽഹി: നാല് രാജ്യസഭ എം.പിമാർക്ക് പിന്നാലെ തെലുങ്കുദേശം പാർട്ടിയുടെ ദേശീയ വക്താവും ബി.ജെ.പി.യിൽ ചേർന്നു. ടി.ഡി.പി. വക്താവും മുതിർന്ന നേതാവുമായ ലങ്ക ദിനകരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ദിനകറിന്റെ ബി.ജെ.പി. പ്രവേശനം. ടി.ഡി.പി.യുടെ പ്രാഥമികാംഗത്വവും ദേശീയ വക്താവ് സ്ഥാനവും താൻ രാജിവെക്കുന്നതായി അറിയിച്ചുള്ള കത്ത് ലങ്ക ദിനകർ ചന്ദ്രബാബു നായിഡുവിന് കൈമാറി. തന്റെ കുടുംബാംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തിന് ശേഷമാണ് രാജിവെക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. കഴിഞ്ഞദിവസം ടി.ഡി.പി.യുടെ നാല് രാജ്യസഭ എം.പി.മാർ ബി.ജെ.പി.യിൽ ചേർന്നിരുന്നു. ആന്ധ്രപ്രദേശിൽനിന്ന് രാജ്യസഭയിലെത്തിയ വൈ.എസ്. ചൗധരി, സി.എം. രമേശ്, ടി.ജി. വെങ്കിടേഷ്, എന്നിവരും തെലങ്കാനയിൽനിന്നുള്ള രാജ്യസഭ എം.പി. ജി. മോഹൻ റാവുവുമാണ് ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. Content Highlights:tdp national spokesperson lanka dinakar joined in bjp
from mathrubhumi.latestnews.rssfeed https://ift.tt/2ZYridJ
via
IFTTT