Breaking

Wednesday, June 26, 2019

ഹൈദരാബാദ് നൈസാമിന്റെ അക്കൗണ്ടിലെ പണം: നൈസാമിന്റെ പിൻഗാമികൾ ഇന്ത്യയ്ക്കൊപ്പം

ലണ്ടൻ: വിഭജനകാലത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച തുകയെച്ചൊല്ലി ബ്രിട്ടീഷ് ഹൈക്കോടതിയിൽ പാകിസ്താനുമായി നടന്നുവരുന്ന കേസിൽ ഇന്ത്യയ്ക്ക് നിർണായക നേട്ടം. നൈസാമിന്റെ പിൻഗാമിയും എട്ടാം ഹൈദരാബാദ് നൈസാമുമായ മുകാറാം ജായും സഹോദരൻ മുഫാഖാം ജായും ചൊവ്വാഴ്ച ഇന്ത്യയ്ക്കൊപ്പം കക്ഷിചേർന്നു. 1948-ൽ ഹൈദരാബാദ് നൈസാമായിരുന്ന ഒസ്മാൻ അലി ഖാൻ ബ്രിട്ടനിലെ പാകിസ്താൻ ഹൈക്കമ്മിഷണർക്ക് കൈമാറിയ പത്തുലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് തർക്കം. 2019-ൽ ഇത് 3.5 കോടി പൗണ്ടായി (ഏകദേശം 308 കോടി രൂപ) വളർന്നു. ഹൈദരാബാദ് നൈസാമിന്റെ തുക തങ്ങൾക്കവകാശപ്പെട്ടതാണെന്ന് ഇന്ത്യയുടെ പിന്തുണയോടെ നൈസാമിന്റെ പിൻഗാമികൾ വാദിച്ചു. എന്നാൽ അതിന്റെ അവകാശം തങ്ങൾക്ക് തന്നെയാണെന്ന് പാകിസ്താൻ മറുവാദമുന്നയിക്കുന്നു. തുക കൈമാറുന്ന സമയത്ത് പാകിസ്താനിലാണോ ഇന്ത്യയിലാണോ ചേരേണ്ടതെന്ന് നൈസാമിന് സംശയമുണ്ടായിരുന്നെന്നും പിന്നീട് ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചശേഷം ഈ തുക അദ്ദേഹം തിരികെയാവശ്യപ്പെട്ടിരുന്നെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. content highlights:India-Pakistan clash over Nizam of Hyderabad funds in U.K


from mathrubhumi.latestnews.rssfeed https://ift.tt/2X8gs7X
via IFTTT