Breaking

Wednesday, June 26, 2019

വായ്പക്കുടിശ്ശിക: കർഷകർക്ക് തല്ല്, കോർപ്പറേറ്റുകൾക്ക് തലോടൽ

: വായ്പക്കുടിശ്ശിക വരുത്തുന്ന കർഷകർക്കുനേരെ സർഫാസിനിയമം പ്രയോഗിക്കാനൊരുങ്ങുന്ന ബാങ്കുകൾ കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കോർപ്പറേറ്റുകളോടുള്ള പ്രീണനം തുടരുന്നു.മേയ് അഞ്ചിന് ഡിഗിപോർട്ട് കോർപ്പറേറ്റ് കമ്പനിയുടെ 3074 കോടിയുടെ വായ്പ 883 കോടി വാങ്ങി ഒത്തുതീർത്ത് ചെലവുസഹിതം 2221 കോടി എഴുതിത്തള്ളിയ ബാങ്കുകളാണ് പ്രളയത്തിൽനിന്ന് കരകയറാത്ത കർഷകരെ കണ്ണീരിലാഴ്ത്തുന്നത്.കേരളത്തിലെ വാണിജ്യ ബാങ്കുകളിൽനിന്ന് കർഷകരെടുത്ത 80,882 കോടിയുടെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയത് 2325 കോടി മാത്രം. തിരിച്ചടവിൽ വീഴ്ചവരുത്തിയതാകട്ടെ ആകെ കാർഷിക വായ്പയുടെ മൂന്നുശതമാനത്തിൽ താഴെ മാത്രവും. വീഴ്ചവരുത്തിയത് 1.35 ശതമാനം കർഷകർ മാത്രംകാർഷിക വായ്പയെടുത്ത 76,28,206 കർഷകരിൽ 1,03,127 പേരാണ് തിരിച്ചടവിൽ വീഴ്ചവരുത്തിയത്. മൊത്തം കാർഷികവായ്പക്കാരിൽ 1.35 ശതമാനം പേർ മാത്രം. ഇവരിൽ 80 ശതമാനം പേരും ഒരുവർഷത്തിൽ താഴെയുള്ള വായ്പയെടുത്തവരാണ്. കേരളത്തിലെ പ്രതികൂല സ്ഥിതിയിലും കാർഷികവായ്പ തിരിച്ചടവിൽ കാര്യമായ മുടക്കം വന്നിട്ടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ‘ബെഫി’ നടത്തിയ പഠനം വ്യക്തമാക്കുന്നു.കേരളത്തിൽ 6395 ശാഖകളുള്ള വാണിജ്യ ബാങ്കുകൾ 4,78,000 കോടിയാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 1,86,000 കോടിയും വിദേശ ഇന്ത്യക്കാരുടേതാണ്. ഈ ശാഖകളിലൂടെ വിതരണം ചെയ്തിരിക്കുന്നത് 3,14,000 കോടിയുടെ വായ്പയാണ്. ഇതിൽ 24 ശതമാനമാണ് കാർഷിക വായ്പ. മൊത്തം വായ്പകളിൽ 16 ശതമാനം കുടിശ്ശികയുണ്ടെന്നിരിക്കേ കാർഷിക വായ്പകളിലെ കുടിശ്ശിക മൂന്നു ശതമാനത്തിൽ താഴെ മാത്രം. കാർഷിക വായ്പയുടെ പത്തിരട്ടിയുണ്ട് ചെറുകിട വ്യവസായ വായ്പക്കുടിശ്ശിക.12 കമ്പനികളുടെ മാത്രം കിട്ടാക്കടം 2,47,000 കോടി റിസർവ് ബാങ്ക് ഈയിടെ പുറത്തുവിട്ട വിവരപ്രകാരം രാജ്യത്തെ 12 കമ്പനികളുടെ മാത്രം കിട്ടാക്കടം 2,47,000 കോടിയാണ്. ഇന്ത്യയിൽ കിട്ടാക്കടം വരുത്തിയ കമ്പനികളിൽ 50 ശതമാനവും 100 കോടിക്കു മുകളിൽ വായ്പയെടുത്തവയാണ്. 88 ശതമാനം കമ്പനികൾ അഞ്ചു കോടിക്കുമുകളിൽ വായ്പയെടുത്തവയും. 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ബാങ്കുകളിൽ 71,500 കോടിയുടെ തട്ടിപ്പ് നടന്നതായാണ് റിസർവ് ബാങ്ക് പുറത്തുവിട്ട വിവരം.രാജ്യത്തെ ബാങ്കുകളുടെ ശരാശരി കിട്ടാക്കടം 11 ശതമാനമായിരിക്കേ കേരളത്തിലെ ബാങ്കുകളിൽ ഇത് നാലുശതമാനം മാത്രമാണ്.കേരളത്തിലെ കാർഷിക വായ്പകൾഇനം വാണിജ്യ ബാങ്ക് സഹകരണ ബാങ്ക്കാർഷിക വായ്പ 80,882 കോടി 8500 കോടികാർഷിക അക്കൗണ്ടുകൾ 76,28,206 4,10,513കുടിശ്ശിക അക്കൗണ്ടുകൾ 1,03,127 31,000കുടിശ്ശിക തുക 2325 കോടി 195 കോടിbbഡിഗി പോർട്ടിന്റെ കിട്ടാക്കടംbbബാലാജി ഇൻഫ്രാ പ്രോജക്ട്സ്, െഎ.എൽ. ആൻഡ് എഫ്.എസ്., മഹാരാഷ്ട്ര മാരി ടൈം ബോർഡ് എന്നിവ പ്രൊമോട്ടർമാരായും വിജയ് ജി. കാലാന്ത്രി മാനേജിങ് ഡയറക്ടറായും സ്ഥാപിച്ച ഡിഗി പോർട്ട്, ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള 18 ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽനിന്ന് 3074 കോടി രൂപയാണ് കടമെടുത്തത്. കിട്ടാക്കടം പെരുകിയതിനാൽ ആസ്തി ലേലത്തിൽ വെച്ചതിൽ 883 കോടി കിട്ടി. 2019 മേയ് അഞ്ചിന് ലോ ട്രിബ്യൂണൽ വായ്പ തീർപ്പാക്കാൻ അനുമതി നൽകിയതോടെ 77.2 ശതമാനം നഷ്ടത്തിൽ വായ്പ അവസാനിപ്പിച്ചു. ബാങ്കുകളുടെ ഇത്തരം ഒത്തുതീർപ്പിന് ‘ഹെയർകട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. bbപ്രത്യേക പാക്കേജ് പ്രഖ്യാപിക്കണംbbനോട്ടുനിരോധനം തീർത്ത പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടെ കേരളത്തിലുണ്ടായ പ്രളയം കനത്ത ആഘാതമുണ്ടാക്കിയതിനാൽ കാർഷിക കടങ്ങളുടെ കാര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തയ്യാറാകണം. സംസ്ഥാനത്ത് 70 ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗം കൃഷിയാണ്. കാർഷിക വായ്പക്കുടിശ്ശിക ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. ഇക്കാര്യം പരിഗണിച്ച് അനുകൂല നടപടിയെടുക്കണം -ടി. നരേന്ദ്രൻ, ബെഫി സംസ്ഥാന പ്രസിഡന്റ്


from mathrubhumi.latestnews.rssfeed https://ift.tt/2RAOXO2
via IFTTT