ന്യൂഡൽഹി: പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ വയനാടിന്റെ വികസന പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാർ മുസ് ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അടക്കം 23 നേതാക്കളെയാണ് ചർച്ചയ്ക്കായി വിളിപ്പിച്ചത്. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച. പരിസ്ഥിതിക്ക് ഇണങ്ങുന്ന സുസ്ഥിര വികസന സങ്കൽപം മാത്രമേ വയനാടിന് ഗുണപ്രദമാകൂവെന്ന് രാഹുൽ നേതാക്കളെ അറിയിച്ചതായാണ് വിവരം. അതിനനുസരിച്ച് മണ്ഡലത്തിന്റെ വികസനത്തിന് ഉതകുന്ന പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. കാർഷിക മേഖലയിലെ പ്രതിസന്ധി അടക്കം വയനാട് പര്യടനവേളയിൽ രാഹുലിനും പ്രിയങ്കയ്ക്കും ലഭിച്ച നിവേദനങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്. Content Highlights:wayanad development: Rahul calls leaders
from mathrubhumi.latestnews.rssfeed https://ift.tt/2IKDecZ
via
IFTTT