ഒസാക്ക(ജപ്പാൻ): ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച നരേന്ദ്രമോദിയെ ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. ഈ വിജയം മോദി അർഹിക്കുന്നതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്നതിൽ മോദി മഹത്തായ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു. നമ്മൾ തമ്മിൽ സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങൾ തമ്മിൽ അത്രത്തോളം അടുത്തിട്ടില്ലെന്നും ട്രംപ് മോദിയോട് പറഞ്ഞു. സൈനിക മേഖലയിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചതിനെതിരെ ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും പിൻവലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ മോദിയുമായി ചർച്ച നടത്തുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. Content Highlights:Donald Trump met Narendra Modi in Osaka G20 Summit Japan
from mathrubhumi.latestnews.rssfeed https://ift.tt/2RDfV7S
via
IFTTT