തീവണ്ടികളിൽ വെള്ളം തീർന്നുപോകുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. തീവണ്ടിയിലെ ടാങ്കുകൾ വേഗം നിറയ്ക്കാനായി ഹൈ പ്രഷർ പമ്പുകൾ സ്ഥാപിക്കും. കുറഞ്ഞ സമയം സ്റ്റേഷനിൽ നിർത്തുമ്പോൾത്തന്നെ വേഗത്തിൽ ടാങ്കുകൾ നിറയും. അതിനാൽ ഇടയ്ക്കുവെച്ച് വെള്ളം തീർന്നു യാത്രികർ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാവില്ല. കുടിവെള്ളത്തിനായി സ്റ്റേഷനുകളിൽ ആർ.ഒ. (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകൾ സ്ഥാപിച്ചുവരികയാണെന്നും ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജ്യസഭയിൽ അറിയിച്ചു. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച സംവിധാനം വഴിയാണ് തീവണ്ടികളിൽ ഇപ്പോൾ വെള്ളം നിറയ്ക്കുന്നത്. മുമ്പ് യാത്രികരുടെ എണ്ണം കുറവായിരുന്നതിനാൽ വെള്ളം തീർന്നുപോകുന്ന പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ അത്തരം പമ്പുകൾ മാറ്റാനാണ് തീരുമാനം. പാളത്തിലെ തടസ്സമറിയാൻ 'ത്രിനേത്ര' റെയിൽപാളത്തിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ കണ്ടെത്താൻ സാധിക്കുന്ന ത്രിനേത്ര (ടെറെയ്ൻ ഇമേജിങ് ഫോർ ഡ്രൈവേഴ്സ് ഇൻഫ്രാറെഡ്, എൻഹാൻസ്ഡ്, ഒപ്റ്റിക്കൽ ആൻഡ് റഡാർ അസിസ്റ്റഡ്) സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. മഞ്ഞുകാലത്ത് അൾട്രാസോണിക് തരംഗങ്ങൾ വഴി റെയിൽപാളത്തിലെ തടസ്സങ്ങൾ കണ്ടെത്താനാകും. എന്നാൽ, പരീക്ഷിച്ച് ഉറപ്പുവരുത്താതെ പദ്ധതി നടപ്പാക്കില്ല. സ്ത്രീസുരക്ഷയ്ക്ക് 4500 വനിതാ കോൺസ്റ്റബിൾമാർ തീവണ്ടികളിലെ സ്ത്രീയാത്രികരുടെ സുരക്ഷയെ മുൻനിർത്തി 4500 വനിതാ കോൺസ്റ്റബിൾമാരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്ക് നിയമിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. നിലവിൽ ആർ.പി.എഫിൽ രണ്ടേകാൽ ശതമാനം മാത്രമാണ് വനിതകൾ. എന്നാൽ ഒഴിവുള്ള 9,000 തസ്തികകളിൽ പകുതിയിലും വനിതകളെയാണ് നിയമിക്കാൻ പോകുന്നത്. Content highlights:Indian Railway, Water
from mathrubhumi.latestnews.rssfeed https://ift.tt/300JraL
via
IFTTT