Breaking

Friday, June 28, 2019

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി മരിച്ച സംഭവം; പരാതി പിന്‍വലിക്കാന്‍ സിപിഎം സമ്മര്‍ദ്ദം

കോട്ടയം: ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലിൽ റിമാൻഡ്പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കുടുംബത്തിന് സിപിഎമ്മിന്റെ സമ്മർദ്ദം. വനിതകളടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കൾ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തി നേതാക്കൾ കണ്ടത്. രാജ്കുമാറിന്റെ മരണത്തിൽ എസ്.പി.ക്ക് നൽകിയ പരാതി പിൻവലിക്കണം. അങ്ങനെ ചെയ്താൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം നേതാക്കൾ വാഗ്ദ്ധാനം ചെയ്തെന്നുമാണ് റിപ്പോർട്ട്. ക്രൂരമർദനമേറ്റതിനെ തുടർന്നാണ് രാജ്കുമാർ മരിച്ചതെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റു. ന്യൂമോണിയ ബാധയെത്തുടർന്നാണ് മരിച്ചത്. എന്നാൽ, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഹരിത ഫിനാൻസ് എന്ന സ്ഥാപനത്തിന്റെപേരിൽ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ഒന്പതുദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാർ, പീരുമേട് സബ്ജയിലിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 21-നാണ് മരിച്ചത്. Content Highlgihts:Peerumed custodial death-cpm


from mathrubhumi.latestnews.rssfeed https://ift.tt/2X65efk
via IFTTT