Breaking

Thursday, June 27, 2019

വെറുതേ അപായച്ചങ്ങല വലിക്കേണ്ട, കുടുങ്ങും

കൊച്ചി: തീവണ്ടിയിൽ അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നവർക്കെതിരേ നടപടി കർശനമാക്കി റെയിൽവേ. കോച്ചിൽ വെള്ളമില്ലെന്നതുൾപ്പെടെയുള്ള കാരണങ്ങൾക്ക് ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയമനടപടികളിലേക്ക് കടന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിൽ ഈ വർഷം മേയ് വരെ 239 പേർക്കെതിരേയാണ് കേസെടുത്തത്. ഇവരിൽ നിന്ന് 1,13,600 രൂപ പിഴയും ഈടാക്കി. അപകടഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് അപായച്ചങ്ങല. അവയുടെ ദുരുപയോഗം ട്രെയിനുകൾ വൈകുന്നതിന് കാരണമാകുന്നതായി അധികൃതർ പറഞ്ഞു. കാരണമില്ലാതെ ചങ്ങല വലിച്ചതിന് ഈ വർഷം മേയ് വരെ 775 കേസുകളാണ് ദക്ഷിണ റെയിൽവേ രജിസ്റ്റർ ചെയ്തത്. 774 പേരെ അറസ്റ്റ് ചെയ്യുകയും 3,72,450 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ട്രെയിനിലെ ഫാനും ലൈറ്റും പ്രവർത്തിക്കുന്നില്ല, സ്റ്റേഷനിൽ ഇറങ്ങാനാകാതെ ഉറങ്ങിപ്പോകുക, കൂടെയുള്ളവർക്ക് ട്രെയിനിൽ കയറാൻപറ്റാതെ വരിക, വൈദ്യസഹായം, സാധനങ്ങൾ നഷ്ടമാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് യാത്രക്കാർ അനാവശ്യമായി ചങ്ങല വലിക്കുന്നതെന്നാണ് അധികൃതർ പറയുന്നത് ശിക്ഷ ഇങ്ങനെ ചങ്ങല വലിച്ചതിന് മതിയായ കാരണം വ്യക്തമാക്കാൻ കഴിയാതെവന്നാൽ റെയിൽവേ കേസെടുക്കും. ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കല്ലെറിയൽ തടയാൻ ട്രെയിനുകൾക്കുനേരെ കല്ലെറിയുന്ന സംഭവങ്ങളിൽ കുറ്റക്കാരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥലങ്ങൾ േകന്ദ്രീകരിച്ചാണ് നടപടി. എറണാകുളം നോർത്ത് മുതൽ ആലുവ വരെയും കൊച്ചുവേളി മുതൽ കൊല്ലം വരെയുമാണ് പ്രശ്നബാധിത സ്ഥലങ്ങൾ. ഈ മേഖലകളിൽ ആർ.പി.എഫിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുൾപ്പെടെ പരിഗണനയിലുണ്ട്. Content Highlights:pulling emergency chain, train


from mathrubhumi.latestnews.rssfeed https://ift.tt/2XfXAnC
via IFTTT