ടെക്സാസ്: ഹൂസ്റ്റണിൽമൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽവളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വർഷത്തിനു ശേഷം മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവൂ. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിൻ. 2017 ഒക്ടോബറിലാണ് സംഭവം.ടെക്സസിലെ റിച്ചാർഡ്സണിലുള്ള വീട്ടിൽനിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയിൽ നിന്ന് അഴുകി പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2017 ഒക്ടോബർ ഏഴിനാണ് ടെക്സസിലെ റിച്ചാർഡ്സണിലുള്ള വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസിൽ പരാതി നൽകുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിർത്തിയ കുട്ടിയെ മിനിറ്റുകൾക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാൽ, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റർ അകലെയുള്ള ചാലിൽനിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരിൽ കേസെടുക്കുകയായിരുന്നു. കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പത്തെ രാത്രി സ്വന്തംകുഞ്ഞിനെയും കൊണ്ട് ദമ്പതിമാർ പുറത്തുപോകുമ്പോൾ ദത്തുപുത്രിയെ വീട്ടിൽ ഒറ്റയ്ത്തുനിർത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കേസിൽ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും മരണ കാരണം തെളിയിക്കാൻ കഴിയാതെ പോയതാണ് ജീവപര്യന്തമായി ശിക്ഷ ചുരുങ്ങാൻ കാരണം.പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയിൽ പറഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങൾ പുഴു തിന്നു തീർത്തതിനാൽ മരണ കാരണം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചിരുന്നു. content highlights:Sherin Mathews murder father wesley Mathews Gets Life long imprisonment
from mathrubhumi.latestnews.rssfeed https://ift.tt/31YbzwI
via
IFTTT