കാലിഫോർണിയ: കരീബിയൻ രാജ്യമായ ബഹാമാസിൽ സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. യു.എസിലെ കാലിഫോർണിയ സ്വദേശിയും വിദ്യാർഥിയുമായ ജോർദാൻ ലിൻഡ്സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ജൂൺ 26 ബുധനാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം അവധിആഘോഷിക്കാനായാണ് ലിൻഡ്സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്നോർക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകൾ യുവതിയെ അക്രമിച്ചത്. ഇരച്ചെത്തിയ മൂന്ന് സ്രാവുകൾ യുവതിയുടെ കൈകളിലും കാലുകളിലും വയറിലും കടിച്ചെന്നും ആക്രമണത്തിൽ യുവതിയുടെ വലതുകൈ അറ്റുപോയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്നോർക്കലിങിനിടെ സ്രാവുകൾ വരുന്നത് കണ്ട് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ലിൻഡ്സേ ഇത് കേട്ടില്ലെന്നും ആക്രമണത്തിൽ മാരകമായി പരിക്കേറ്റ യുവതിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നും ബഹാമാസ് ടൂറിസം മന്ത്രാലയവും അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അതിനിടെ യുവതിയുടെ മൃതദേഹം കാലിഫോർണിയയിൽ എത്തിക്കാൻ പണമില്ലാത്തതിനാൽ കുടുംബാംഗങ്ങൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഗോഫണ്ട്മീ പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തിൽ ഇതുവരെ 23000 ഡോളർ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Content Highlights:american woman killed by shark attack in bahamas
from mathrubhumi.latestnews.rssfeed https://ift.tt/2RHSf25
via
IFTTT