Breaking

Tuesday, June 25, 2019

ആന്ധ്രയിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഗ്രാമ വൊളന്റിയർ ജോലി

അമരാവതി: ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനമൊട്ടുക്കു ഗ്രാമ വൊളന്റിയർമാരെ നിയമിക്കാനുള്ള വിജ്ഞാപനം ആന്ധ്രാപ്രദേശ് സർക്കാർ പുറപ്പെടുവിച്ചു. 50 വീടുകൾക്ക് ഒരു വൊളന്റിയർ എന്ന കണക്കിലായിരിക്കും നിയമനം. ഇവർക്ക് 5000 രൂപ പ്രതിമാസവേതനം നൽകും. പ്രായപരിധി 18 മുതൽ 35 വയസ്സുവരെ. നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അഥവാ ഇന്റർമീഡിയറ്റ് ആണ്. ഗോത്രപ്രദേശങ്ങളിൽ പത്താംതരം മതി. കൂടുതൽ യോഗ്യത ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഗ്രാമ വൊളന്റിയർമാരുടെ ജോലി വളരെ സുഗമവും സുതാര്യവുമായിരിക്കും; സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ അർഹതപ്പെട്ടവർക്ക് എത്തുന്നതായി ഓരോ വീട്ടിലും പോയി ഉറപ്പുവരുത്തുക, എന്തെങ്കിലും അഴിമതി കണ്ടാൽ ഉടനെ മേലധികാരികളെ അറിയിക്കുക ഇത്രമാത്രം. നിയമനത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങി. content highlights:andhra pradesh youth get news jobs


from mathrubhumi.latestnews.rssfeed http://bit.ly/2XA0O4o
via IFTTT