Breaking

Saturday, June 29, 2019

പുണെയില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു

പുണെ: പുണെയിലെ കോന്ദ്വ മേഖലയിൽ ഒരു കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് 15 ഓളം പേർ മരിച്ചു. തൊട്ടടുത്തുള്ള കുടിലുകൾക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കനത്തെ മഴയെ തുടർന്ന് അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകർന്നതെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചയോടെയാണ് അപകടം. രണ്ട് മൂന്ന് പേർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരിച്ചവരിൽ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന്അധികൃതർ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.ബിഹാർ, ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെടവരെന്ന് പുണെ ജില്ലാ കളക്ടർ നവൽ കിഷോർ പറഞ്ഞു. Content Highlights:15 people have died in Kondhwa wall collapse incident


from mathrubhumi.latestnews.rssfeed https://ift.tt/2KMhO1A
via IFTTT