Breaking

Sunday, March 17, 2019

ഡ്രൈവറുടെ ലൈംഗികാതിക്രമം: പെണ്‍കുട്ടി ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ചാടി

ലക്ക്നൗ: ഡ്രൈവറിൽ നിന്നുണ്ടായ ലൈംഗികാതിക്രമത്തെചെറുക്കാൻ ഓടികൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് പെൺകുട്ടി എടുത്തു ചാടി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവർ പെൺകുട്ടിയെ അക്രമിക്കാൻശ്രമിക്കുകയായിരുന്നു.പെൺകുട്ടി വീണതോടെ സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ പിടികൂടി മർദ്ദിച്ച ശേഷം പോലീസിന് കൈമാറി. നാട്ടുകാരുടെ മർദ്ദനത്തിൽ പോലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഴ്ച്ചയിൽ പരിക്കേറ്റ പെൺകുട്ടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. Content Highlight: Girl jumps from auto to resist rape attempt by driver


from mathrubhumi.latestnews.rssfeed https://ift.tt/2TKrHB1
via IFTTT