കണ്ണൂർ: ആന്തൂരിലെ ആത്മഹത്യയിൽ പി.കെ. ശ്യാമളക്കെതിരെയും സി.പി.എമ്മിനെതിരെയും നഗരസഭ വൈസ് ചെയർമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണമെന്നും വാദിക്കാനോ ജയിക്കാനോ നിൽക്കരുതെന്നുമാണ് നഗരസഭ വൈസ് ചെയർമാൻ കെ. ഷാജു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിവാദമായതോടെ പിന്നീട് പിൻവലിച്ചു. ഏകദേശം ഒരുമണിക്കൂർ മാത്രമാണ് പോസ്റ്റ് കാണാനായത്. നേരത്തെ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട പല വാട്സാപ്പ് ഗ്രൂപ്പുകളിലും കെ. ഷാജു പി.കെ. ശ്യാമളയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രവാസിയുടെ ആത്മഹത്യയിൽ വളരുന്ന ആന്തൂർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ശ്യാമളയെ വിമർശിച്ച ഇദ്ദേഹം ആ ഗ്രൂപ്പിൽനിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. ദിവസങ്ങളായി വാട്സാപ്പ് ഗ്രൂപ്പുകളിൽ നിലനിന്നിരുന്ന ഈ പ്രതിഷേധമാണ് ഇപ്പോൾ ഫെയ്സ്ബുക്കിലെ പരസ്യ പ്രതികരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ആന്തൂർ വിവാദത്തിൽ പി.കെ. ശ്യാമളയുടെ ഭർത്താവും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനെതിരെ തളിപ്പറമ്പ് എം.എൽ.എ. ജയിംസ് മാത്യുവും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ എം.വി. ഗോവിന്ദൻ ഇടപെട്ടതാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസമായതെന്നും അദ്ദേഹത്തിന്റെ ഈഗോയാണ് പ്രശ്നം വഷളാക്കിയതെന്നുമാണ് ജെയിംസ് മാത്യു കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനസമിതിയിൽ ആരോപിച്ചത്. Content Highlights:Anthoor Municipality Vice chairman facebook post against Pk Shyamala and CPM
from mathrubhumi.latestnews.rssfeed https://ift.tt/2ZW3K9f
via
IFTTT