ജയ്പുർ: ജോധ്പുർ എയിംസ് ആശുപത്രിയിൽ മലയാളി വനിതാ നഴ്സ് സ്വയം തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്ററിന് സമീപമുള്ള മുറിയിൽ വെച്ചാണ് ഇവർ തീ കൊളുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ബിജു പുനോജ് ജോധ്പുർ എയിംസിൽ ജോലി ചെയ്ത് വരികയായിരുന്നു. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ആത്മഹത്യ ചെയതമുറി ഉള്ളിലേക്ക് ലോക്ക് ചെയ്ത നിലയിലായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ വാതിൽപൊളിച്ച് അകത്ത് കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. കുടുംബപരമായ ചില പ്രശ്നങ്ങളെ തുടർന്ന് ബിജു പുനോജ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹപ്രവർത്തക പറഞ്ഞു. കേരളത്തിലെ ഇവരുടെ മേൽവിലാസം വ്യക്തമായിട്ടില്ല. Content Highlights: AIIMS Jodhpur A malayalee nurse commits suicide by setting herself on fire
from mathrubhumi.latestnews.rssfeed https://ift.tt/2ZU8xrJ
via
IFTTT