Breaking

Sunday, June 30, 2019

കേദര്‍നാഥ് യാത്ര വ്യക്തിപരം, അതില്‍ രാഷ്ട്രീയമില്ല; ജനങ്ങളില്‍ എപ്പോഴും വിശ്വാസം- പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ കേദർനാഥ് തീർത്ഥാടന യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേദർനാഥ് യാത്ര വ്യക്തിപരമായി തനിക്ക് കിട്ടിയ അവസരമായിരുന്നുവെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ മൻകി ബാത്തിലായിരുന്നു മോദിയുടെ വിശദീകരണം. ജലസംരക്ഷണത്തിന്റെ പ്രധാന്യം ഓർമിപ്പിക്കുന്നതിനാണ് മൻ കി ബാത്തിൽ അദ്ദേഹം ഏറെ ശ്രദ്ധ നൽകിയത്. ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങൾ ആരംഭിക്കേണ്ടി വരുമെന്ന് മോദി പറഞ്ഞു. ഞാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നു. പ്രമുഖരായിട്ടുള്ള ആളുകൾ ഉൾപ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള എല്ലാവരും ജല സംരക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണം. ജല സംരക്ഷണത്തിന് വേണ്ടി പരമ്പരാഗതമായി ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ ദയവ് ചെയ്ത് പങ്കുവെക്കണം. ജലത്തിനായി പ്രവർത്തിക്കുന്ന ഏതെങ്കിലും വ്യക്തികളെ കുറിച്ചോ സന്നദ്ധ സംഘടനകളെ കുറിച്ചോ നിങ്ങൾക്കറിയുമെങ്കിൽ അവരെ കുറിച്ച് പങ്കുവെക്കണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ജല സംരക്ഷണത്തിന് ഒരു നിശ്ചിത മാർഗമില്ല. ഓരോ പ്രദേശങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്തമായ രീതികളാണ്. എന്നിരുന്നാലും എല്ലാവരുടേയും ലക്ഷ്യം ഒന്നുതന്നെയാണ്. ഓരോ തുള്ളി ജലവും നമുക്ക് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത വരൾച്ച നേരിടുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ജനങ്ങളിൽ തനിക്ക് എല്ലായ്പ്പോഴും വിശ്വാസം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് മൻ കി ബാത്തിന്റെ രണ്ടാം എഡിഷന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഞാൻ ഫെബ്രുവരിയിൽ നിങ്ങളോട് പറഞ്ഞിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കാണുമെന്ന്, അപ്പോൾ ആളുകൾ പറഞ്ഞിരുന്നത് ഞാൻ അമിത ആത്മിവശ്വാസത്തിലാണെന്ന്. എന്നാൽ എനിക്ക് എല്ലായ്പ്പോഴും ജനങ്ങളിൽ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അത്തരം വാഗ്ദാനങ്ങൾ നൽകാൻ സാധിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിൽ മൻ കി ബാത്തിൽ എനിക്ക് നിരവധി ഫോൺ കോളുകളും കത്തുകളുമാണ് ലഭിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ളതായിരുന്നില്ല അതൊന്നും. നിങ്ങൾക്കത് ഊഹിക്കാനാകുമോ. അതാണ് ജനങ്ങളുടെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Kedarnath shrine trip was to meet my inner self and not for politics-modi in Mann Ki Baat


from mathrubhumi.latestnews.rssfeed https://ift.tt/2xhFYZ0
via IFTTT