Breaking

Thursday, June 27, 2019

ട്രെയിനുകളില്‍ ഇനി കുലുക്കമില്ലാത്ത യാത്ര; ആദ്യഘട്ടത്തില്‍ രാജധാനിയിലും ശതാബ്ദിയിലും

ന്യൂഡൽഹി: ട്രെയിനുകളിൽ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇന്ത്യൻ റെയിൽവേ. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകൾക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളിൽ ഘടിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. പുതിയരീതിയിലുള്ള കപ്ലർ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എൽ.എച്ച്.ബി. കോച്ചുകളാണ് സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത്. കോച്ചുകൾക്കിടയിലെ വിടവ് കുറയുന്നതും കുലുക്കം കുറയ്ക്കാൻ സഹായിക്കും. ആദ്യഘട്ടത്തിൽ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഇത്തരം കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള കപ്ലറുകൾ ഘടിപ്പിച്ച 12000-ലേറെ എൽ.എച്ച്.ബി. കോച്ചുകൾ ട്രെയിനുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ 5000 ട്രെയിനുകളിൽ പുതിയ കോച്ചുകൾ ഘടിപ്പിക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ശേഷം രാജ്യത്തെ മുഴുവൻ ട്രെയിനുകളിലും ഇത്തരം കോച്ചുകൾ ഘടിപ്പിക്കും. Content Highlights:indian railway offers jerk free rides in trains


from mathrubhumi.latestnews.rssfeed https://ift.tt/2ZRSNW5
via IFTTT