Breaking

Saturday, June 29, 2019

സ്വകാര്യ ബസ് സമരം: കേരളത്തിലേക്ക് നിരക്കുയർത്തി വിമാനക്കമ്പനികൾ

ബെംഗളൂരു: കേരളത്തിലെ അന്തസ്സംസ്ഥാന ബസ് സമരത്തെത്തുടർന്ന് വിമാനക്കമ്പനികൾ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർത്തി. വാരാന്ത്യം കൂടിയായതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് വെള്ളിയാഴ്ച 8000 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്; ശനിയാഴ്ചത്തേക്ക് 3000 രൂപയ്ക്കുമുകളിലും. കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച 3,500 രൂപയും ശനിയാഴ്ച 4000 രൂപവരെയുമാണ് നിരക്ക്. എറണാകുളത്തേക്ക് വെള്ളിയാഴ്ച 17,000 രൂപവരെയും ശനിയാഴ്ച 6,500 രൂപവരെയും തിരുവനന്തപുരത്തേക്ക് യഥാക്രമം 9000 രൂപയും 5000 രൂപയുംവരെ ഈടാക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് 4000 രൂപവരെയും എറണാകുളത്തേക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 3000 രൂപവരെയും കണ്ണൂരിലേക്ക് 2,500 രൂപവരെയുമാണ് നിരക്ക്. വാരാന്ത്യമായതിനാൽ നിരവധി ആളുകൾ കേരളത്തിലേക്ക് പോകുന്നതിനാലാണ് വിമാനക്കമ്പനികൾ നിരക്കുയർത്തിയത്. സ്വകാര്യബസുകളെ ആശ്രയിച്ചിരുന്നവരാണ് കൂടുതലായി വിമാനയാത്ര തിരഞ്ഞെടുക്കുന്നത്. സ്വകാര്യബസുകളുടെ സമരത്തെത്തുടർന്ന് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. Content Highlights:Bus strike, Bengaluru


from mathrubhumi.latestnews.rssfeed https://ift.tt/2ZUf8Cq
via IFTTT